വൈപ്പിനില്‍ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ച നിലയില്‍; ഒരാള്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി: വൈപ്പിനില്‍ അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല്‍ സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.

രണ്ട് ദിവസമായി വീട്ടില്‍ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം അറിയിച്ചതനുസരിച്ച് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ച ജോസിന്റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ഉണ്ടായിരുന്നു.

മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റും. മൂവരും മാനസികാസ്വസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നെന്ന് പൊലീസ് അറിയിച്ചു.

 

Top