സിഡ്‌നിയില്‍ ക്ലാസ്സ് മുറിയിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു വിദ്യാര്‍ത്ഥകള്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്

സിഡ്‌നി: സിഡ്‌നിയില്‍ സ്‌കൂളിലെ, ക്ലാസ്സ്മുറിയിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. 9 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

എട്ടു വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്‌ മരിച്ചത്. പരിക്കേറ്റ രണ്ട് ആണ്‍കുട്ടികളുടെ നില ഗുരുതരമാണ്.

ബാങ്ക്‌സിയ റോഡ് പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.

കാര്‍ ഓടിച്ചത് ഒരു സ്ത്രീയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മദ്യപിച്ച് വാഹനം ഓടിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഏഴ് വയസിനും പതിനൊന്ന് വയസിനുമിടയിലുള്ള 24 കുട്ടികളും ഒരു അധ്യാപികയുമായിരുന്നു ക്ലാസ്സ് മുറിയിലുണ്ടായിരുന്നത്.

Top