‘വിശ്വ’ത്തില്‍ രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ അജിത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ajith

ചെന്നൈ: ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന തലൈ അജിത്തിന്റെ വിശ്വത്തില്‍ താരം രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തയുടെ ഔദ്യോഗിക സ്ഥിരീകരണം പ്രവര്‍ത്തകര്‍ ഇതുവരെ നല്‍കിയിട്ടില്ല.
പുറത്ത് വന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വളരെ കാലത്തിന് ശേഷമായിരിക്കും അജിത്ത്‌ ഡബിള്‍ റോള്‍ ചെയ്യുന്നത്.

ശിവ സംവിധാനം ചെയ്യുന്ന വിശ്വത്തില്‍ നയന്‍താരയാണ് നായിക. തമ്പി രാമയ്യ, ബോസ് വെങ്കട്, റോബോ ശങ്കര്‍, രമേശ് തിലക് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സത്യ ജ്യോതി ഫിലിംസ് നിര്‍മിക്കുന്ന വിശ്വത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. ആദ്യമായാണ് ഇമ്മന്‍, അജിത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത്.

Top