പാലക്കാട് പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് രണ്ടു മരണം

പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണ് രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നരയോടെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പെരുവമ്പ് വെള്ളപ്പന പുത്തൻവീട് ചാമുകുട്ടന്റെ മകൻ വിനു (36), പൊൽപ്പുള്ളി വേർകോലി പാലപ്പള്ളം നാരായണന്റെ മകൻ വിനിൽ കുമാർ(32) എന്നിവരാണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top