മെക്‌സിക്കോ അതിര്‍ത്തിയില്‍ ഗ്വാട്ടിമാലയില്‍ ശക്തമായ ഭൂചലനം; രണ്ടു പേര്‍ മരിച്ചു

ഗ്വാട്ടിമാല സിറ്റി: മെക്‌സിക്കോ അതിര്‍ത്തിയില്‍ പശ്ചിമ ഗ്വാട്ടിമാലയില്‍ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു.

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും 156 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Top