ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങി രണ്ട് മരണം; 26 പേരെ കാണാതായി

ന്യൂഡല്‍ഹി: ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്രയില്‍ നാല്‍പതോളം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു. 26 പേരെ കാണാതായി. തീരത്തിന് 200 മീറ്റര്‍ അകലെ വെച്ചാണ് ബോട്ടു മുങ്ങിത്താഴ്ന്നതെന്നാണ് വിവരം. യാത്രക്കാരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

ആകെ 22 പേര്‍ക്കാണ് ടിക്കറ്റ് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നദിയില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തൂണിലിടിച്ചാണ് അപടകമുണ്ടായത്. ഇതോടെ ബോട്ട് രണ്ടായി പിളര്‍ന്ന് മുങ്ങുകയായിരുന്നു.

boat 2

അസം ഇന്‍ലന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റിന്റെ അനുമതിയോടെ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ യാത്രാബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ 25 പേരുള്‍പ്പെടുന്ന സംഘം അപകടത്തിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Top