ആറ്റിങ്ങലിൽ സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

തിരുവനന്തപുരം : ആറ്റിങ്ങലില്‍ സൂപ്പര്‍ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേര്‍ മരിച്ചു. പൂവമ്പാറയ്ക്ക് സമീപം തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വന്ന വാഗണര്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു.

കാറില്‍ ഉണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കാറില്‍ ഉണ്ടായിരുന്നവരെ ഏറെ പണിപ്പെട്ട് ഒരു മണിക്കൂര്‍ കൊണ്ടാണ് ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്.

Top