വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുമരണം

വിശാഖപട്ടണം: വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുമരണം. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സെയിനര്‍ ലൈഫ് സയന്‍സ് കമ്പനിയിലാണ് അപകടം നടന്നത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് വാതകം ചോര്‍ന്നത്. കമ്പനി ഉടന്‍ അടച്ച് പൂട്ടി. വിഷ വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.

Top