ഒഡീഷയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്നുവീണ് 2 മരണം

ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്നുവീണ് പരിശീലകനും വിദ്യാര്‍ഥിയും മരിച്ചു. പരിശീലകന്‍ സജ്ഞയ് ഝാ, വിദ്യാര്‍ത്ഥി അനീഷ് ഫാത്തിമ എന്നിവരാണ് മരിച്ചത്.

ഒഡീഷയിലെ ദേന്‍കനാല്‍ ജില്ലയിലെ ബിരാസല്‍ ബേസിലെ ഗവണ്‍മെന്റ് ഏവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അപകടം.

ചെറുവിമാനം പറന്നുയര്‍ന്ന് അല്‍പ്പ സമയത്തിനകം തകര്‍ന്നുവീണതായി ദേന്‍കനാല്‍ പൊലീസ് സൂപ്രണ്ട് അനുപമ ജെയിംസ് പറഞ്ഞു.

Top