കനത്ത മഴയില്‍ കോയമ്പത്തൂരിലെ റെയില്‍വേ പാഴ്സല്‍ ഓഫീസ് കെട്ടിടം തകര്‍ന്നു; രണ്ട് മരണം

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഭാഗമായ കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം. റെയില്‍വേ പാഴ്സല്‍ സര്‍വീസ് കെട്ടിടമാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ മഴയില്‍ തകര്‍ന്നുവീണത്.

മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.റെയില്‍വേ കരാര്‍ ജീവനക്കാരാണ് ഇരുവരും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്നു ജീവനക്കാരെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമനസേനയും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top