ഷാര്‍ജയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു ; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

fire

ഷാര്‍ജ: ഷാര്‍ജയില്‍ മൈസലൂന്‍ പ്രദേളത്തുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രദേശത്തെ വില്ലയില്‍ തീപടര്‍ന്നുപിടിച്ചത്. ഏഷ്യക്കാരായ ഒരു സ്ത്രീയേയും കുട്ടിയേയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടം സംബന്ധിച്ച വിവരം ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ അഗ്‌നിശമന വിഭാഗത്തെ സ്ഥലത്തേക്ക് അയച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും അടുത്തുള്ള കെട്ടിടത്തിലേക്ക് കൂടി തീപടര്‍ന്നിരുന്നു. കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് രണ്ട് പേര്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Top