കോഴിക്കോട് മഴക്കെടുതിയിൽ രണ്ട് മരണം

കോഴിക്കോട്: മഴക്കെടുതിയിൽ രണ്ട് മരണം. എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരിൽ വിദ്യാർഥിയായ മുഹമ്മദ് മിർഷാദ് (13) എന്നിവരാണ് മരിച്ചത്.

എടച്ചേരി ആലിശേരിയിൽ പായൽ നിറഞ്ഞ കുളത്തിൽ വീണാണ് അഭിലാഷ് മരിച്ചത്.

ചെറുവണ്ണൂരിൽ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിൾ വലിയപറമ്പ് കുളത്തിലേക്ക് മറിഞ്ഞാണ് മിർഷാദ് മരിച്ചത് . നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Top