ലക്‌നൗവിൽ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം

ലക്‌നൗ: ലക്‌നൗവിൽ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഏഴ് പേരെ രക്ഷപെടുത്തി. ഹോട്ടലിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവ സ്ഥലത്ത് അഗ്നിശമന സേനയും പോലീസും എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Top