പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ടാങ്കര്‍ ലോറിക്കു പിറകില്‍ ബൈക്കിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടന്‍ ക്ലീറ്റസ്, അരിത്തോട്ടത്തില്‍ ശശി എന്നിവരാണു മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ടോള്‍ പ്ലാസയില്‍ കാത്തുകിടന്ന ലോറിയുടെ പിറകിലേയ്ക്ക് അമിത വേഗത്തില്‍ വന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയില്‍ അകപ്പെട്ടു. തലയ്ക്കു പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചു.

Top