ഡല്‍ഹിയില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് രണ്ട് പേര്‍ മരിച്ചു

accident

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരപരിക്കേറ്റു. ഇന്ത്യാഗേറ്റിന് സമീപം മാന്‍സിംഗ് റോഡിലാണ് സംഭവം. മണ്ണും മറ്റും കയറ്റുന്ന ഡംപ് ട്രക്കിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമായി ഓട്ടോയ്ക്കും കാല്‍നടയാത്രക്കാര്‍ക്കുമിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ആദ്യം ഡിവൈഡറിലാണ് ട്രക്ക് ഇടിച്ചത്. തുടര്‍ന്ന് ഓട്ടോയില്‍ ഇടിച്ച് തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ആളുകളെ ഇടിച്ചുതെറുപ്പിക്കുകയും ചെയ്തു. 42 വയസ്സുള്ളയാളും ഒരു കുട്ടിയുമാണ് മരിച്ചത്. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

Top