ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

deadbody

കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി വിശ്വംഭരന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോശ്രീ പാലത്തിന് സമീപമുള്ള വാക് വേയില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം ഉണ്ടെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം എറണാകുളം ജനറല്‍ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.

Top