ഭോപ്പാലില്‍ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്ന് മൃതദേഹം ക്ഷേത്ര വളപ്പില്‍ ഉപേക്ഷിച്ചു

ഭോപ്പാല്‍: അയോധ്യയിലെ ക്ഷേത്ര വളപ്പില്‍ രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹത്തില്‍ മുറിവേറ്റത്തിന്റെ നിരവധി പാടുകളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ പുറകിലും വയറ്റിലുമായി നിരവധി തവണ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാളില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, കൊല്ലപ്പെട്ട കുഞ്ഞിനേയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ സമീപത്തെ ആശുപത്രികളില്‍ ജനിച്ച കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Top