ഇടുക്കിയിലെ രണ്ട് അണക്കെട്ടുകള്‍ നാളെ തുറക്കും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തൊടുപുഴ: നാളെ രാവിലെ പത്ത് മണിക്ക് ഇടുക്കി ജില്ലയിലെ രണ്ട് അണക്കെട്ടുകള്‍ തുറക്കും. ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താനാണ് തീരുമാനം. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കൂടുതല്‍ ലഭിക്കുന്നതും വരും ദിവസങ്ങളില്‍ മഴ ശക്തമാകാനുള്ള സാഹചര്യവും മുന്‍നിര്‍ത്തിയാണ് നടപടി.

പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും ഒരു ഷട്ടര്‍ അരമീറ്ററുമാണ് തുറന്നത്. മഴ കൂടുതല്‍ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കരമനയാറിന്റെ തീരത്തു താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Top