ചൈനയില്‍ നാശം വിതച്ച് രണ്ട് ചുഴലിക്കാറ്റുകള്‍; നിരവധി മരണം

ചൈന: മധ്യകിഴക്കന്‍ ചൈനയില്‍ നാശം വിതച്ച് രണ്ടു ചുഴലിക്കാറ്റുകള്‍ വീശിയടിച്ചു. രണ്ട് ചുഴലിക്കാറ്റുകളില്‍ 12 പേര്‍ കൊല്ലപ്പെടുകയും 400 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഹൃദയഭാഗമായ വുഹാനില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 257 കിലോമീറ്ററായിരുന്നു. ഷെങ്‌സിയിലും വുഹാനിലുമാണ് ചുഴലിക്കാറ്റുകള്‍ ആഞ്ഞ് വീശിയത്.

ഇന്നലെ രാത്രിയോടു കൂടിയാണ് ശക്തമായ രണ്ട് ചുഴലിക്കാറ്റികള്‍ ചൈനയിലൂടെ കടന്ന് പോയത്. ചൈനയുടെ കിഴക്കന്‍ തീരത്തെ ഷാങ്ഹായ്ക്ക് സമീപമാണ് ഷെങ്‌സി. ആദ്യത്തെ ചുഴലിക്കാറ്റ് രാത്രി 7 മണിയോടെ ഷെങ്‌സെയില്‍ വീശുകയും വീടുകള്‍ക്കും ഫാക്ടറികള്‍ക്കും നാശനഷ്ടമുണ്ടാക്കുകയും വൈദ്യുതി മുടക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വുഹാനില്‍ 30 വീടുകള്‍ തകര്‍ന്നുവെന്നും 130 വീടുകള്‍ ഭാഗീകമായി തകര്‍ന്നതായും 37 ദശലക്ഷം യുവാന്‍ (5.7 ദശലക്ഷം ഡോളര്‍) സാമ്പത്തിക നഷ്ടമുണ്ടായതായും പ്രദേശിക ഭരണകൂടം അറിയിച്ചു.

Top