കൊച്ചിയില്‍ 2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി, അഞ്ചു പേര്‍ അറസ്റ്റില്‍

money

കൊച്ചി: കൊച്ചിയില്‍ 2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി.

അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പനങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നോട്ടുകള്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഘം കൊച്ചിയില്‍ എത്തുന്ന വിവരം നല്‍കിയ തൃപ്പുണിത്തുറ സ്വദേശിയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു 4 പേരെയും പോലീസ് പിടികൂടിയത്.

മുവാറ്റുപുഴ, ഇരിങ്ങാലക്കുട, കോഴിക്കോട്, തൃശൂര്‍ സ്വദേശികളാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Top