അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

murder

ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് സിപിഎം ആരോപിച്ചു.

കണ്ണൂര്‍ കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ വോട്ടെടുപ്പിനിടെ സിപിഎം -ലീഗ് സംഘര്‍ഷമുണ്ടായി. സിപിഎം ഓഫിസിനുനേരെയും പൊലീസിനുനേരെയും ബോംബേറുണ്ടായി.

Top