രണ്ട് പേര്‍ക്ക് കോവിഡ്;35 പേര്‍ ക്വാറന്റീനില്‍, കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍

കരിപ്പൂര്‍: എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.ഇതിനെ തുടര്‍ന്ന് ഒട്ടേറെ ആളുകളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കോവിഡ് 19 ബാധിച്ച ഉദ്യോഗസ്ഥന്‍. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍. എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം 35 ലധികം ആളുകളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാവും.

ജൂണ്‍ ഏഴിനു ടെര്‍മിനല്‍ മാനേജര്‍ സ്രവ സാംപിള്‍ പരിശോധനയ്ക്കു വിധേയനായെങ്കിലും ശനിയാഴ്ച ഉച്ചയ്ക്കാണു പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിച്ചത്. ശനിയാഴ്ച വരെ ഇദ്ദേഹം വിമാനത്താവളത്തില്‍ ജോലിക്കെത്തിയിരുന്നു.

ഇതിനിടയ്ക്ക് ഇവര്‍ ബന്ധപ്പെട്ടവരെയൊക്കെ കണ്ട് പിടിക്കുക എന്ന വലിയ ഉദ്യമത്തിലേക്കാണ് ഇന്നത്തെ കോവിഡ് ഫലം എത്തിച്ചിരിക്കുന്നത്.

Top