കോണ്‍ഗ്രസിന്റെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് തി​രി​ച്ച​ടി; ഗു​ജ​റാ​ത്തി​ല്‍ 2 എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വ​ച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. രണ്ട് എംഎല്‍എമാര്‍ രാജിവച്ചു. അക്ഷയ് പട്ടേല്, ജിതു ചൗധരി എന്നിവരാണ് രാജിവച്ചത്. ബുധനാഴ്ചയാണ് ഇവര്‍ നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ഇരുവരുടേയും രാജി അംഗീകരിച്ചതായി സ്പീക്കര്‍ പറഞ്ഞു.

വഡോദരയിലെ കരഞ്ജന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയായിരുന്നു അക്ഷയ് പട്ടേല്‍. വാല്‍സാദിലെ കാര്‍പാഡില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ജിതു ചൗധരി.

ജൂണ്‍ 19-നാണ് ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് ആദ്യം മാര്‍ച്ച് 26ന് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

Top