കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.കാസര്‍കോട് സ്വദേശിയായ അര്‍ജുന്‍, കണ്ണൂര്‍ സ്വദേശിയായ ഇര്‍ഫാന്‍ എന്നിവരാണ് മരിച്ചത്. കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

നെടുമണ്‍ കാവ് ആറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നെടുമണ്‍കാവ് കല്‍ച്ചിറ പള്ളിയ്ക്ക് സമീപത്തെ ആറ്റില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നു. ഇതറിയാതെ ആറ്റില്‍ കുളിക്കാനിറങ്ങിയ ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.

Top