രണ്ട് ചൈനീസ് ഹെലികോപ്റ്ററുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്നുകയറിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു വീണ്ടും ചൈനയുടെ കന്നുകയറ്റം. വ്യോമപരിധി ലംഘിച്ച് ചൈനയുടെ രണ്ട് ഹെലികോപ്ടറുകള്‍ ഇന്ത്യയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 27നായിരുന്നു ലഡാക്ക് ടിബറ്റ് അതിര്‍ത്തിയില്‍ ഹെലികോപ്ടറുകള്‍ കണ്ടെത്തിയത്

പത്തു മിനിട്ടു നേരം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വട്ടമിട്ട ശേഷം ഹെലികോപ്റ്ററുകള്‍ മടങ്ങി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ ഹെലികോപ്ടര്‍ ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ എത്തിയതിനും മൂന്ന് ദിവസം മുമ്പാണ് ചൈനീസ് ഹെലികോപ്ടറുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്.

ഒക്ടോബര്‍ ആദ്യവാരം അരുണാചല്‍ പ്രദേശിലെ ഡിബാങ്ക് വാലിയിലാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച് കടന്നുകയറിയിരുന്നു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പത്ത് പേര്‍ നിയന്ത്രണ രേഖ മറികടന്ന് 14 കിലോമീറ്ററോളം ഇന്ത്യയിലേക്ക് കടന്നിരുന്നു.

Top