മലപ്പുറം കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു

died

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു. പുഴയില്‍ കുളിക്കാനിറങ്ങിയ ആഷിഫ് , റൈഹാന്‍ എന്നിവരാണ് മരിച്ചത്. റൈഹാന്റെ മൃതദേഹം എയര്‍ ഫോഴ്‌സ് ഇന്ന് കണ്ടെത്തി. താമരക്കുടി സ്വദേശി ആഷിഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ ആഷിഫിന്റെ മൃതദേഹം കണ്ടെത്തിയത്.

 

Top