തൃശ്ശൂരില്‍ പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി

തൃശ്ശൂര്‍: ആറാട്ടുപുഴ മന്ദാരക്കടവില്‍ കൈകാല്‍ കഴുകാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. ഗൗതം (14), ഷിജിന്‍ (15) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം.

സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ വേണ്ടി മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. നാട്ടുകാരടക്കമുള്ളവര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

 

Top