രണ്ടു കുട്ടികളെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തി; പ്രതി പിടിയില്‍

ഗുണ്ടൂര്‍: ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ ജില്ലയില്‍ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക രോഗിയായ യുവാവ് കുട്ടികളുടെ മൃതദേഹങ്ങളുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് പൊലീസ് വെളിപ്പെടുത്തി. യുവാവ് മാനസിക രോഗിയാണെന്നും പൊലീസ് പറയുന്നു.

മെല്ലുംപുടി സ്വദേശി 19 വയസുകാരന്‍ ഗോപിയാണ് നാടിനെ ഞെട്ടിച്ച കേസില്‍ ഗുണ്ടൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ ആറ് വയസുകാരനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഗോപിയുടെ അറസ്റ്റിലേക്കെത്തിച്ചത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയെന്നും പ്രകൃതി വിരുദ്ദ ലൈംഗിക പീഡനത്തിനരയാക്കിയ ശേഷം മര്‍ദിച്ചു കൊലപ്പെടുത്തിയെന്നും വ്യക്തമായി.

പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൃതദേഹവും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യവേയാണ് മറ്റൊരു കൊലപാതകത്തിന്റെ കൂടി ചുരുളഴിഞ്ഞത്. ഫെബ്രുവരിയില്‍ ജില്ലയില്‍വച്ച് കാണാതായ അഞ്ച് വയസുകാരനെയും യുവാവ് സമാന രീതിയില്‍ ലൈംഗികമായി പിഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയിട്ടുണ്ടെന്നും യുവാവ് സമ്മതിച്ചു.

ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. പ്രതിക്ക് ഗുരുതരമായ മാനസിക പ്രശനങ്ങളുണ്ടെന്നും ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഗുണ്ടൂര്‍ ജില്ലാ പൊലീസ് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. 90 ദിവസത്തിനകം തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ശിഷ്ടകാലം പ്രതി ജയിലില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു.

 

Top