വടക്കാഞ്ചേരിയില്‍ വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു

fire

തൃശൂര്‍: വടക്കാഞ്ചേരി തെക്കുംകര മലാക്കയില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ആച്ചം കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ രണ്ട് വയസുകാരി സെലസ് നിയ,10 വയസുള്ള സാന്‍ഫലീസ് എന്നിവരാണ് മരിച്ചത്.

പൊട്ടിത്തെറി ശബ്ദത്തോടെയാണ് വീടിന് തീപിടിച്ചത്.

പ്രാഥമിക അന്വേഷണത്തില്‍ അപകടകാരണം ഗ്യാസ് സിലിണ്ടറല്ലെന്നും ഇന്‍വെര്‍ട്ടര്‍ ആകാമെന്നുമാണ് പൊലീസിന്റെ നിഗമനം. ഡാന്റേഴ്‌സിനേയും ഭാര്യ ബിന്ദുവിനേയും ഇവരുടെ മൂത്ത കുട്ടിയേയും പൊള്ളലോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top