ബീഹാറില്‍ ബോധ്ഗയ തീര്‍ഥാടന കേന്ദ്രത്തിനു സമീപം ബോംബ് കണ്ടെത്തി; സുരക്ഷ ശക്തമാക്കി

bod_gaya

പാറ്റ്‌ന: ബീഹാറിലെ ബോധ് ഗയയിലെ തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപത്ത് നിന്ന് ബോംബ് കണ്ടെത്തി. സ്‌ഫോടന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. ബുദ്ധന് ജ്ഞാനോദയം ലഭിച്ചെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തിനടുത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്.

കാലചക്ര മൈതാനത്തിന് സമീപത്താണ് ബോംബുകള്‍ ഉണ്ടായിരുന്നത്. ഇതിന് പുറമേ മഹാബോധി ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ മറ്റൊരു വസ്തു സംശയത്തിനിടയാക്കി. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന എന്തെങ്കിലും വസ്തുവാണോയെന്ന് സംശയവും ഉണ്ട്. കിട്ടിയ വസ്തുക്കളും ബോംബും വിശദ പരിശോധനയ്ക്കായി മാറ്റി.

ഒരു മാസത്തെ സന്ദര്‍ശനത്തിനായി ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ ഇവിടേക്ക് എത്തിയിരുന്നു. അതിനു ശേഷമാണ് ബോംബ് ഇവിടെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് സന്നാഹം ക്ഷേത്രത്തിലും സമീപത്തും പരിശോധന നടത്തി. ക്ഷേത്രത്തിന് ചുറ്റിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

2013-ലെ ആവര്‍ത്തനമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തെ, ഗയയില്‍ ബോംബ് സ്‌ഫോടനം നടക്കുകയും, ബുദ്ധ സന്യാസിമാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top