വിദേശത്തു നിന്നെത്തിയ കുട്ടിയുള്‍പ്പടെ രണ്ടുപേര്‍ക്ക് കൊവിഡ്; തമിഴ്‌നാട്ടില്‍ അതീവജാഗ്രത

ചെന്നൈ: രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക നിലനില്‍ക്കെ വിദേശത്തു നിന്നെത്തിയ പത്തുവയസ്സുകാരന്‍ അടക്കം രണ്ടുപേര്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവജാഗ്രത.

സിംഗപ്പൂരില്‍നിന്ന് എത്തിയ തിരുച്ചിറപ്പള്ളി സ്വദേശിയായ 56 വയസ്സുകാരനും യുകെയില്‍ നിന്നെത്തിയ 10 വയസുകാരനുമാണ് പോസിറ്റീവായത്. ഇവരെ രണ്ടുപേരെയും കിങ്സ് ഇന്‍സ്റ്റ്യൂട്ടിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

വൈറസിന്റെ ഒമൈക്രോണ്‍ വകഭേദമാണോ ഇവരെ ബാധിച്ചതെന്നു പരിശോധിക്കും. ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരുടെയും പത്തുവയസ്സുകാരന്റെ ബന്ധുക്കളുടെയും സ്രവ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

Top