ബംഗളുരുവില്‍ ബിറ്റ്‌കോയിന്‍ എടിഎം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍

bitcoins.

ബംഗളുരു: രാജ്യത്തെ ആദ്യത്തെ ബിറ്റ്‌കോയിന്‍ എടിഎം ബംഗളുരുവില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. തുമകുരു സ്വദേശികളുമായ സാത്വിക് വിശ്വനാഥ്, ബിഎന്‍ ഹരീഷ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ യുനോ കോയിന്‍ ഉടമയാണ് സ്വാതിക് വിശ്വനാഥ്, ഹരീഷ് സഹസ്ഥാപകനും.

ഹരീഷില്‍നിന്ന് 1.79 ലക്ഷം രൂപയും രണ്ട് ലാപ് ടോപുകള്‍, മൂന്ന് ക്രഡിറ്റ് കാര്‍ഡുകള്‍, അഞ്ച് ഡെബിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, ക്രിപ്‌റ്റോകറന്‍സി ഉപകരണം എന്നിവയും പിടിച്ചെടുത്തു.

Top