ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്

റായ്പുര്‍: ഛത്തീസ്ഗഡില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്. ധാംതാരിയിലെ സലേഘട്ടിലായിരുന്നു ആക്രമണം നടന്നത്. ഏറ്റുമുട്ടലല്‍ നക്‌സലുകളുടെ ഭാഗത്തും വലിയ നാശനഷ്ടമുണ്ടായി. നേരത്തെ കാന്‍കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടിരുന്നു.

Top