ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ട് സഹോദരങ്ങള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ട് സഹോദരങ്ങള്‍ മരിച്ചു. ഇരുവരും സ്വദേശികളാണ്. ഷാര്‍ജ-ഘോര്‍ഫുക്കാന്‍ റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അമിത വേഗത്തിലായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നനഷ്ട്ടപ്പെട്ടതാണ് അപകടത്തിന്‌ കാരണം.

അമിത വേഗത്തിലായിരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി, തലകീഴായി മറിയുകയായിരുന്നു. തലയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലുമുണ്ടായ ഗുരുതര പരിക്കുകളാണ് സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ അല്‍ ദാഇദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top