കത്തികാട്ടി ഭീക്ഷണിപ്പെടുത്തി വളര്‍ത്തുനായ്ക്കളെ തട്ടിയെടുത്തു; രണ്ട് ബ്രിട്ടീഷ് വനിതകള്‍ അറസ്റ്റില്‍

മസ്‌കറ്റ്: കത്തി കാട്ടി ഭീക്ഷണിപ്പെടുത്തി വളര്‍ത്തു നായ്ക്കളെ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് വനിതകളെ അറസ്റ്റ് ചെയ്തു. മസ്‌കറ്റില്‍ ഇംഗ്ലീഷ് അധ്യാപികമാരായി ജോലി ചെയ്യുന്ന വനിതകളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സീബില്‍ വെച്ച് ഇവര്‍ നായ്ക്കളുടെ ഉടമയെ കത്തി കാട്ടി ഭീക്ഷണിപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് ഇവ് ലഹരി ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എംബസിയില്‍ നിന്നും ഒമാന്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അതുവരെ പ്രതികരിക്കാനാവില്ലെന്നുമാണ് അവരുടെ വിശദീകരണം. പ്രതികള്‍ വനിതാ തടങ്കല്‍ കേന്ദ്രത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കസ്റ്റഡിയിലാണുള്ളത്.

Top