കളിക്കളത്തില്‍ ഒത്തുകളിക്ക് പ്രേരിപ്പിച്ചെന്ന്… നിര്‍ണായക വെളിപ്പെടുത്തലുമായി വനിതാ ക്രിക്കറ്റ് താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്ന് ദേശീയ ടീം അംഗത്തിന്റെ വെളിപ്പെടുത്തല്‍ .കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് വാതുവെയ്പ്പുകാര്‍ സമീപിച്ചതെന്നാണ് മുതിര്‍ന്ന വനിതാ താരം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ വനിതാ ടീമില്‍ ഒത്തുകളി സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

ബെംഗളൂരു സ്വദേശികളായ രണ്ടു പേരാണ് വനിതാ ക്രിക്കറ്റ് താരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചതെന്ന് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത് സിങ് പറഞ്ഞു. രണ്ടു പേര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും അന്വേഷണം നടത്തും.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ചില പരിശീലകര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഇതില്‍ ബന്ധമുണ്ടെന്നും സൂചനയുണ്ട്.

Top