യുപിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബിജെപി എംഎല്‍എമാര്‍ മരിച്ചു

ലക്‌നോ: യുപിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ മരിച്ചു. രമേശ് ദിവാകര്‍ (57) (ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്‌നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്.

കോവിഡ് ബാധിച്ച് മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ദിവാകര്‍. ലക്‌നോ സഞ്ജയ് ഗാന്ധി പോസ്റ്റുഗ്രാറ്റുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു ശ്രീവാസ്തവ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടിയാണ് രമേശ് ദിവാകര്‍ യു.പി നിയമസഭയിലെത്തിയത്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവാണ് ശ്രീവാസ്തവ.

 

Top