സിനിമയില്‍ വിസ്മയം തീര്‍ക്കാന്‍ ആ കലാകാരന്‍മാര്‍ വീണ്ടും ഒന്നിക്കുന്നു

ന്ത്യയിലെ രണ്ട് മികച്ച കലാകാരന്‍മാര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് വളരെയേറെയാണ്.

അത്തരത്തില്‍ പ്രതീക്ഷിക്കാന്‍ ഉതകുന്ന ഒരു നല്ല വാര്‍ത്തയിതാ, ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകന്മാരില്‍ ഒരാളായ സന്തോഷ് ശിവനും പ്രശസ്ത സംവിധായകനുമായ മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു.

ഇരുവര്‍, ദില്‍സേ, രാവണ്‍ എന്നീ മനോഹര ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് മുമ്പ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രം സ്‌പൈഡറിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സന്തോഷ് ശിവന്‍ ഇപ്പോള്‍.

കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ‘കാട്രു വെളിയിടെ’ എന്ന ചിത്രമാണ് മണിരത്‌നം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത്.

ഇരുവരും ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് ഒരു ദൃശ്യ വിരുന്നായിരിക്കുമെന്നതില്‍ സംശയമില്ല.

Top