കാബൂളില്‍ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വണ്‍ടിവി ബ്രോഡ്കാസ്റ്ററാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രണ്ടാമത്തെ സ്‌ഫോടനത്തില്‍പ്പെട്ട് ഫോട്ടോ ജേര്‍ണലിസ്റ്റായ ഷാ മറായ്‌യും കൊല്ലപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ ഷശ്ദാര്‍ക്ക് മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ഈ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top