ചാമ്പ്യന്‍സ് ലീഗ്; മാഡ്രിഡ് ടീമിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാനിരിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് ടീമിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സരത്തിനായി ലിസ്ബണിലേക്ക് പോകാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഇപ്പോള്‍ ഹോം ക്വാറന്റീനിലാണെന്നും ക്ലബ്ബ് പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഓഗസ്റ്റ് 13ന് പിഎസ്ജി-അറ്റ്‌ലാന്റ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കുക. ജര്‍മ്മന്‍ ക്ലബ്ബായ ആര്‍ബി ലെപ്‌സിഗാണ് ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികള്‍.

Top