നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്ന ഇരുപത് ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകള്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.

സിഗരറ്റ് കടത്തിയ കാസര്‍കോഡ് സ്വദേശിയായ യാത്രക്കാരനും ഇയാളുടെ സഹായിയും കസ്റ്റംസിന്റെ പിടിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ദുബായില്‍ നിന്ന് കൊളംബോ വഴിയാണ് ഇവ എത്തിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top