60 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു പേര്‍ പൊലീസ് പിടിയില്‍

ഭുവനേശ്വര്‍: 60 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി രണ്ടുപേരെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 582 ഗ്രാം മയക്കുമരുന്നും 2 മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തതായി ഭുവനേശ്വര്‍ പൊലീസ് കമ്മിഷണര്‍ സൗമേന്ദ്ര പ്രിയദര്‍ശി അറിയിച്ചു.

ഇന്നലെ രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് അധികരിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top