കോട്ടയത്ത് 30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി രണ്ട് പേര്‍ അറസ്റ്റില്‍.സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ സജികുമാർ, അജികുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് 30 ലിറ്റർ ചാരായം പിടികൂടിയത്. അജികുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

Top