ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവം, രണ്ടു പേര്‍ അറസ്റ്റില്‍

dileep

കൊച്ചി: നടി തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍.

കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ച രാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ദിലീപിന് കൈമാറിയതും ദിലീപിന്റെ മാനേജരെയും സംവിധായകന്‍ നാദിര്‍ഷായെയും ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതും വിഷ്ണുവാണെന്നാണ് കരുതപ്പെടുന്നത്.

ദിലീപിന് കത്ത് നല്‍കിയതിനെക്കുറിച്ചും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. തനിക്ക് ലഭിച്ച കത്തും ഫോണ്‍ വിളിച്ചതിന്റെ ശബ്ദരേഖയും ദിലീപ് നേരത്തെ തന്നെ പോലീസിന് കൈമാറിയിരുന്നു. കത്ത് ശനിയാഴ്ച മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Top