വഴിയരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: 2 പേർ പിടിയിൽ

കോട്ടയം : നാൽപ്പത്തഞ്ചുകാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ചങ്ങനാശേരി പൊലീസ്. ചങ്ങനാശേരി സ്വദേശി അഭിലാഷ് (45) ആണ് മരിച്ചത്. സംഭവത്തിൽ ജോസഫ് സേവ്യർ, ഉണ്ണികൃഷ്ണ വാര്യർ എന്നിവരെ അറസ്റ്റ് ചെയ്തു.

നവംബർ 13നാണ് കേസിന് ആസ്പദമായ സംഭവം. ചങ്ങനാശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങിയ മൂന്നുപേരും സംഭവസ്ഥലത്തിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ അഭിലാഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Top