കണ്ണൂരില്‍ യുവാവിനെ മര്‍ദിച്ച് പണം തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ജോലി കഴിഞ്ഞ് വരികയായിരുന്ന യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നുമ്മക്കണ്ടി വീട്ടില്‍ നാസറുടെ മകന്‍ നിര്‍ഷാദ്, അബ്ദുല്‍ ജലീലിന്റെ മകന്‍ ആഫിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തലശേരിയില്‍ തുണിക്കടയില്‍ ജോലി ചെയ്യുന്ന സുമേഷ് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ഇരുവരും ചേര്‍ന്ന് കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയത്. സുമേഷിന്റെ കൈയ്യിലുണ്ടായിരുന്ന 3500 രൂപയും ഫോണും ഇരുവരും ചേര്‍ന്ന് ബലമായി പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ സ്റ്റേഷനടുത്ത് വെച്ചാണ് സുമേഷ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ഓടി പോയ പ്രതികളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ സുമേഷിന് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. സംഭവം നടന്ന ഉടന്‍ തന്നെ സുമേഷ് പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പ്രതികള്‍ പിടിയിലായത്.

 

Top