സ്വര്‍ണക്കടത്ത് കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

കൊച്ചി: സ്വപ്‌ന സുരേഷ് പ്രധാന പ്രതിയായ സ്വര്‍ണക്കടത്തു കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റംസ് പിടിയിലായി. മലപ്പുറം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തു കേസില്‍ പണം നിക്ഷേപിച്ചവരാണ് ഇരുവരും.

ഇതിനായി ക്രൗഡ്ഫണ്ടിംഗ് മാതൃകയിലാണ് പണം സ്വരൂപിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ പലരില്‍ നിന്നും ഇവര്‍ കോടിക്കണക്കിനു രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം.

Top