ആളൂര്‍ പീഡനക്കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. സുനീഷ്(34), വിഷ്ണു(25) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ അഞ്ച് കേസുകളിലെ പ്രതിയാണ് സുനീഷ്. കൊടകര പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസ് പ്രതിയാണ് വിഷ്ണു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

 

Top