പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

മീരറ്റ്: പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് റോമിന്‍, മുഹമ്മദ് അബ്ദുള്ള എന്നിവരെയാണ് യുപിയിലെ സദര്‍ ബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പ്രദേശവാസി നല്‍കിയ പരാതിയിലാണ് നടപടി.

മാർച്ച് 14ന് സദര്‍ ബസാര്‍ സ്വദേശിയായ സഞ്ജയ് ചൌദരിയുടെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കാണാതായി. തുടര്‍ന്ന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേരാണ് ഈ മോഷണത്തിന് പിന്നില്‍ എന്ന് വ്യക്തമായത്.

വാഹന നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

Top