സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് കോവിഡെന്ന് വ്യാജ പ്രചരണം; രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മല്ലശേരി സ്വദേശികളായ ശ്രീകാന്ത്, ബിസ്മി രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു വ്യാജ പ്രചരണം. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവരുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top